|    Oct 18 Wed, 2017 4:54 pm
FLASH NEWS

പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

വൈപ്പിന്‍: പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍  മുപ്പത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഫോര്‍ട്ട്‌കൊച്ചി നസ്രത്ത് തറേപ്പറമ്പില്‍ ബൈജു എന്ന് വിളിക്കുന്ന രാജേഷ്(33)ആണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഞാറക്കല്‍ പോലിസ് കേസെടുത്തത്. മുമ്പ് വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി ഫെറിയിലെ ജീവനക്കാരനായിരുന്ന പ്രതി യാത്രക്കിടെ പരിചയപ്പെട്ട ബാലികയെ കഴിഞ്ഞവര്‍ഷം ജനുവരി ഒമ്പതിന് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയതാണെന്നാണ് പോലിസ് പറയുന്നത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ രണ്ടുമാസം താമസിച്ചു. പിന്നീട് മറ്റു— രണ്ടിടങ്ങളിലും താമസിച്ചു.ഇതിനിടയില്‍ രണ്ടുമാസം മുമ്പാണ് ബാലിക പ്രസവിച്ചത്. ആശുപത്രിയില്‍ വയസ് 20 എന്ന് പറഞ്ഞാണത്രേ പ്രസവത്തിനായി പ്രവേശിച്ചത്. ഇതിനിടെ യുവാവിനു വേറെ ഭാര്യയും മക്കളും ഉണ്ടെന്നാരോപിച്ച് ബാലിക യുവാവുമായി ഇടയുകയും യുവാവിനെതിരേ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു. ബാലികയെയും കുഞ്ഞിനെയും നഗരത്തിലെ അഭയകേന്ദ്രത്തിലേക്കു— മാറ്റി. ഫോര്‍ട്ട്‌വൈപ്പിനില്‍ നിന്നും സിഐ കെ ഉല്ലാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പോലിസ് സംഘത്തില്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍, എഎസ്‌ഐ ഹരി, സിപിഒമാരായ രാജേഷ്, പ്രവീണ്‍ എന്നിവരും ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക