|    Jan 18 Wed, 2017 9:51 am
FLASH NEWS

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

താമരശ്ശേരി: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ തിരുവമ്പാടി പോലിസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി സ്വദേശിനിയുടെ പരാതിയില്‍ തൊണ്ടിമ്മല്‍ സ്വദേശി ജിജുവി(21)നെയാണ് താമരശ്ശേരി സിഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മാതാവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മൊഴി നല്‍കിയത്. തിരുവമ്പാടി സ്വദേശിനിയായ 16 കാരിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന പ്രതി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമവും ചുമത്തിയിട്ടുണ്ട്. 16 കാരിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. മാസങ്ങളായി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ഭീഷണി കാരണം പെണ്‍കുട്ടി വിവരം പുറത്തറിയിച്ചില്ല. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക