|    May 27 Sat, 2017 4:20 am
FLASH NEWS

പതിനാറുകാരിയെ പീഡിപ്പിച്ച് ചുട്ടുകൊന്നു

Published : 1st August 2016 | Posted By: mi.ptk

rapecase

ന്യൂഡല്‍ഹി:  പതിനാറ് വയസുകാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് തീവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്ന പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്താണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് നല്‍കിയത്. ഇവര്‍ക്കെതിരെ ലൈംഗികാതിക്രമം,കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day