|    Nov 21 Wed, 2018 11:22 pm
FLASH NEWS

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ബസ് ജീവനക്കാരന്‍ പിടിയില്‍

Published : 14th December 2017 | Posted By: kasim kzm

പെരുമ്പാവൂര്‍: വിദ്യാര്‍ഥിയായ പതിനാറുകാരിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. പേഴക്കാപ്പിള്ളി പായിപ്ര നരീക്കല്‍ വിഷ്ണുവിനെയാണ്(24) കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തത്.   പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടികൂടിയത്. കാളിയാര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന വേറൊരു പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ വാഹനമോഷണ കേസിലും പ്രതിയാണ് യുവാവ്. കഴിഞ്ഞമാസം ഇരിങ്ങോള്‍ മനക്കപ്പടിയില്‍ വീടിനു മുന്‍വശത്ത് പാര്‍ക്ക് ചെയ്ത പാഷന്‍പ്രോ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതും വെങ്ങോല അജവ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍, പുത്തന്‍കുരിശ് ശാസ്താംമുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത പള്‍സര്‍ മോഷണകേസിലും കുറ്റക്കാരനാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss