|    Feb 25 Sun, 2018 9:34 am
Home   >  National   >  

പതിനാറുകാരന്‍ ഒമ്പതുവയസുകാരനെ കൊന്ന് തിന്നു

Published : 21st January 2017 | Posted By: mi.ptk

murder

ലുധിയാന:ഒമ്പത് വയുസുകാരനെ കൊന്ന് തിന്ന പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അയല്‍വാസിയായ ദീപു കുമാര്‍ എന്ന ഒന്‍പതുവയസുകാരനാണ് കൊല്ലപ്പെട്ടത്.
ലുധിയാനയിലെ ദുഗ്രിയിലാണ് സംഭവം. അറസ്റ്റിലായ കൗമാരക്കാരന്റെ അയല്‍വാസിയായ ദീപു കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ദീപുവിന്റെ മൃതദേഹം തലയറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ ദീപുവും കൗമാരക്കാരനും ഒന്നിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയതോടെയാണ് സംഭവത്തെ കുറിച്ച് പോലീസിന് സൂചന കിട്ടിയത്. പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തിങ്കളാഴ്ച ദീപുവിന്റെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ദീപുവിനെ പട്ടം പറത്താനെന്ന പേരില്‍ കൗമാരക്കാരന്‍ വിളിച്ച് കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് ദീപുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.ബാക്കി വന്ന ശരീര ഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. കുട്ടിയുടെ ഹൃദയം പറിച്ചെടുത്ത് പഠിക്കുന്ന സ്‌കൂളിന്റെ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും പോലീസിന് മൊഴി നല്‍കി. സ്‌കൂളിനോടുള്ള വെറുപ്പാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്നും മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കിനടുത്ത് നിന്ന് ദീപുവിന്‍രെ ഹൃദയം കണ്ടെത്തി.മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധം വീട്ടിലെ ബാത്ത് റൂമില്‍ നിന്നും കണ്ടെത്തി.പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മാനസിക പരിശോധനക്ക് വിധേയനാക്കിയെന്നാണ് സൂചന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss