|    Nov 21 Wed, 2018 9:25 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published : 12th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പിതൃസ്മരണയില്‍ കര്‍ക്കടകവാവ് ദിനമായ ഇന്നലെ പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നോടെ സ്‌നാനഘട്ടങ്ങളില്‍ തിരക്കാരംഭിച്ചിരുന്നു. തിരുവല്ലം പരശുരാമ ക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശിനി കടപ്പുറം എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥയിലും നല്ല തിരക്ക് അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ പ്രധാന കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിരുന്നു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും കടലേറ്റവും ചിലയിടങ്ങളിലെ ബലിയിടലിന് വിഘാതമായി. ശംഖുമുഖം തീരം കടലെടുത്തതിനാല്‍ ഇവിടെ രണ്ട് കേന്ദ്രങ്ങള്‍ മാത്രമാണ് ഒരുക്കിയത്. ആലുവാ ക്ഷേത്രം പൂര്‍ണമായി മുങ്ങിയ സാഹചര്യത്തില്‍ റോഡരികിലാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
നിള കരകവിഞ്ഞൊഴുകിയതോടെ കനത്ത സുരക്ഷയില്‍ തിരുനാവായയില്‍ ആയിരങ്ങ ള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ 2.30ന് തുടങ്ങിയ ബലിതര്‍പ്പണച്ചടങ്ങുകള്‍ ഉച്ചവരെ നീണ്ടു. നവാമുകുന്ദാ ക്ഷേത്രക്കടവില്‍ നടന്ന ചടങ്ങുകള്‍ക്ക് 16 കര്‍മികള്‍ കാര്‍മികത്വം വഹിച്ചു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാ കേന്ദ്രങ്ങളിലും പോലിസും ഫയര്‍ഫോഴ്‌സും വലിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss