|    Sep 25 Tue, 2018 7:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പതിനായിരങ്ങള്‍ക്ക് സന്ദേശം കൈമാറി പോപുലര്‍ ഫ്രണ്ട്

Published : 13th February 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പതിനായിരങ്ങളുമായി സംവദിച്ച് പോപുലര്‍ ഫ്രണ്ട് ജനസമ്പര്‍ക്ക ദിനം. യൂനിറ്റ് തലം മുതല്‍ ദേശീയതലം വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളെ നേരിട്ട് കണ്ടു സംഘടനാ സന്ദേശം കൈമാറി. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട നിരവധി പേരുമായി സംവദിച്ച പ്രവര്‍ത്തകര്‍ സംഘടനയെ പരിചയപ്പെടുത്തി. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ദിനാചരണം നടന്നു. സംഘടനയുടെ ദേശീയതല പ്രഖ്യാപനത്തിന്റെ 11ാം വാര്‍ഷിക ദിനമായ 17ന് നടത്തുന്ന പോപുലര്‍ ഫ്രണ്ട് ദിനത്തിനു മുന്നോടിയായാണ് ഗൃഹസമ്പര്‍ക്ക പരിപാടി. പൊതുജനസമ്പര്‍ക്ക ദിനത്തില്‍ 16 സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം ജനങ്ങളുമായി സംഘടനാ പ്രവര്‍ത്തകര്‍ സംവദിച്ചു. ഗൃഹസന്ദര്‍ശനം കൂടാതെ സാമൂഹികസേവന പ്രവര്‍ത്തനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും സമ്പര്‍ക്കദിനത്തിന്റെ ഭാഗമായി നടന്നു. നിരവധി സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ആശുപത്രികളും വൃദ്ധസദനങ്ങളും സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss