|    Oct 17 Wed, 2018 1:30 pm
FLASH NEWS

പതിനഞ്ച് കൊല്ലത്തിന് മുമ്പ് തുടങ്ങിയ രണ്ട് കുടിവെള്ള പദ്ധതികള്‍ തുരുമ്പെടുക്കുന്നു

Published : 24th January 2017 | Posted By: fsq

 

കൊട്ടാരക്കര: കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും മൈലം പഞ്ചായത്തിലെ അന്തമണ്‍ പ്രദേശത്ത് നപടികളില്ലാതെ അധികൃതര്‍. അതേ സമയം പതിനഞ്ച് കൊ ല്ലം മുമ്പ് തുടങ്ങിയ രണ്ട് കുടിവെള്ള പദ്ധതികള്‍ പ്രദേശത്ത്് തുരുമ്പെടുക്കുകയാണ്.കല്ലടയാറിന്റെ തീരത്ത് ജലസേചന വകുപ്പിന്റെ  കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടും ഇനിയും യഥാര്‍ത്ഥ്യമായില്ല. കിണര്‍ കുഴിക്കുകയും മോട്ടറും മറ്റ് സാമഗ്രികളും വയ്ക്കാന്‍ ഒരുസെന്റ് സ്ഥലവും വിലക്ക് വാങ്ങിയിരുന്നു. കരണ്ട് ലഭിക്കുവാന്‍ ട്രാന്‍സ്‌ഫോം വെച്ചിട്ടും സര്‍ക്കാര്‍ ഭൂമിയില്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കുവാന്‍ കഴിഞ്ഞില്ല. മൈലം പഞ്ചായത്തിലെ അന്തമണ്‍, കലയപുരം, തമരക്കുടി, ഇഞ്ചക്കാട് വാര്‍ഡുകളില്‍ കുടിവെള്ളം ലഭിക്കാനായിരുന്നു പദ്ധതി. അന്തമണ്‍, കലയപുരം പ്രദേശത്ത് ഇരുമ്പിന്റെ വലിയ പൈപ്പ് കുഴിച്ചിട്ടിട്ട് ഇന്നും മണ്ണിനടിയില്‍ ഉപയോഗമില്ലാതെ കിടക്കുന്നു. അന്നത്തെ വാര്‍ഡ് മെംബര്‍ കൊപ്പാറ രഘു നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. തൃക്കപാലേശ്വരം കുടിവെള്ള പദ്ധതിയും ജീവനില്ലാതെ കിടക്കുന്നു. തേമ്പറ ഭാഗത്തെ കുളം നില്‍ക്കുന്ന സ്ഥലം വിലയ്ക്ക് വാങ്ങി സൗകര്യം ഒരുക്കിയതും 8500 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ടാങ്ക് ഇന്നും നാടിന്റെ ദാഹം തീര്‍ക്കാന്‍ കെല്‍പ്പില്ലാതെ നില്‍ക്കുന്നു. ആ ഭാഗത്തെ മൂന്ന് പഞ്ചായത്ത് കിണറുകളിലും വെള്ളമില്ല. അന്തമണ്‍ വാര്‍ഡിലെ മലനടഭാഗം, പാറവിള, ആലുംവിള, കൈമാംകുന്ന് ഭാഗങ്ങള്‍, കലയപുരം, താമരക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ഈ രണ്ട് കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികള്‍ താല്‍പര്യം കാണിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss