|    Nov 22 Wed, 2017 6:33 pm
FLASH NEWS
Home   >  National   >  

പതിനഞ്ചുകാരിയെ ബന്ധുക്കള്‍ മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു

Published : 1st August 2017 | Posted By: mi.ptk

സോണിപത്: പതിനഞ്ചുവയസുകാരിയെ ബന്ധുക്കള്‍ചേര്‍ന്ന് മാസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ സോണിപതില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മാവന്റെ മക്കളാണ്  ബലാത്സംഗം ചെയ്തത്. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. എട്ട് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം പ്രായോഗികമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. മറ്റൊരാള്‍ക്ക് 18 വയസ് പ്രായമുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇവര്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പിന്നീട് പല തവണ ഇവര്‍ തന്നെ പീഡിപ്പിച്ചിരുന്നതായും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക