|    Jan 22 Sun, 2017 11:58 pm
FLASH NEWS

പതിനഞ്ചുകാരനെ ബോധം മറയും വരെ ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

Published : 7th August 2016 | Posted By: mi.ptk

bajrangdal

ഭോപ്പാല്‍: മധ്യപ്രദേശില്‍ 15കാരനെ ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ ബോധം മറയും വരെ മര്‍ദ്ദിച്ചു. റെയ്‌സന്‍ ജില്ലയിലെ സലാമത്പൂരില്‍ ദലിത് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് മുസ്‌ലിം കൗമാരക്കാരനെ ഇവര്‍ തല്ലിച്ചതച്ചത്. സംഭവം മേഖലയില്‍ സമുദായിക സംഘര്‍ഷത്തിന് കാരണമായതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം ദലിതുകള്‍ക്കെതിരെയുള്ള പീഡന നിരോധന വകുപ്പ് പ്രകാരം കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോപണം നിഷേധിച്ച കൗമാരക്കാരന്‍ ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും പറഞ്ഞു.പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ബജ്‌റംങ്ദള്‍ പ്രവര്‍ത്തകര്‍ കൗമാരക്കാരനെ മര്‍ദ്ദിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 894 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക