|    Sep 21 Fri, 2018 9:42 pm
FLASH NEWS
Home   >  News now   >  

പതിനഞ്ചാം ദിവസവും കുതിച്ച് പെട്രോള്‍ വില

Published : 27th May 2018 | Posted By: mtp rafeek


തിരുവനന്തപുരം: തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഞായറാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 80.87 രൂപയും ഡീസലിന് 73.52 രൂപയുമാണ്. തിരുവനന്തപുരം പെട്രോള്‍ 82.31 രൂപ, ഡീസല്‍ 74.94 രൂപ, കോഴിക്കോട് പെട്രോള്‍ 81.23, ഡീസല്‍ 73.86 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.

പരസ്പരം പഴിചാരുന്നതല്ലാതെ നികുതി കുറച്ച് വില പിടിച്ച് നിര്‍ത്താനുള്ള ശ്രമം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാഴ്ചയിലേറെ നിയന്ത്രണമേര്‍പ്പെടുത്തിയ ഇന്ധന വില പിന്നീട് തുടര്‍ച്ചയായി ഉയരുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss