|    Jul 25 Tue, 2017 8:34 pm
FLASH NEWS

പതാരത്ത് തെരുവ് നായയുടെ ആക്രമണം ; ഏഴുപേര്‍ക്ക് പരിക്ക്

Published : 19th May 2017 | Posted By: fsq

 

ശാസ്താംകോട്ട:പേപ്പട്ടിയുടെ ആക്രമണത്തില്‍ ഡിസിസി വൈസ് പ്രസിഡന്റ് ഉള്‍പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ശൂരനാട് തെക്ക്, പതാരം, ഇരവിച്ചിറ മേഖലകളില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനും ഒമ്പതിനും ഇടയിലായിരുന്നു സംഭവം. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയ ഡിസിസി വൈസ് പ്രസിഡന്റ് പതാരം പെരുമനവടക്കതില്‍ കെ കൃഷ്ണന്‍കുട്ടിനായരെയാണ് പതാരം പുല്ലമ്പള്ളിക്കാവ് ക്ഷേത്രത്തിനു സമീപം വച്ച് നായ ആദ്യം ആക്രമിച്ചത്. തനിച്ചായിരുന്ന ഇദ്ദേഹം നായയുടെ അപ്രതീക്ഷിതആക്രമണത്തില്‍ റോഡിലേക്ക് മറിഞ്ഞുവീണെങ്കിലും കടിയേറ്റില്ല.  എന്നാല്‍ മിനിട്ടുകളോളം നായയുമായി നടന്ന മല്‍പിടുത്തത്തിനൊടുവില്‍ ശരീരത്താകമാനം പരിക്കേറ്റു. പിന്നീട് ഇദ്ദേഹത്തെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കി. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും ഇവിടെ നിന്നും രക്ഷപ്പെട്ട നായ പിന്നീട് നാട്ടിലാകെ ഭീതി വിതയ്ക്കുകയായിരുന്നു. വീട്ടുമുറ്റത്തു നിന്നവരും വഴിയാത്രക്കാരുമാണ് പേപ്പട്ടിയുടെ ആക്രമണത്തിനിരയായത്. കാവിന്റെ പടിഞ്ഞാറ്റതില്‍ പാരിഷാ ബീവി, കുറ്റിയില്‍വീട്ടില്‍ സുലൈമാന്‍കുഞ്ഞ്, കാവിന്റെ തെക്കതില്‍ നാസര്‍, കുഴിയത്ത് വീട്ടില്‍ രാധാകൃഷ്ണപിള്ള, കാവിന്റെ തെക്കതില്‍ സുമേഷ്‌കുമാര്‍, സജീവ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകളില്‍ വളര്‍ത്തുന്നതും അല്ലാത്തതുമായ നിരവധി നായകള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. എന്നാല്‍ പേപ്പട്ടി ഓടിരക്ഷപ്പെട്ടത് ജനങ്ങളില്‍ ഭീതി വിതച്ചിരിക്കയാണ്. അതിനിടെ എല്‍ഡിഎഫ് ഭരണസമിതിയുടെ നിസംഗതമൂലമാണ് പതാരം മേഖലയില്‍ തെരുവ്‌നായ്ക്കളുടെയും പേപ്പട്ടിയുടെയും ആക്രമണം വര്‍ധിക്കുന്നതെന്നാരോപിച്ച് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പേപ്പട്ടിയുടെ കടിയേറ്റവരെ അണിനിരത്തി ശൂരനാട് തെക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പടിക്കല്‍ പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക