|    Mar 30 Thu, 2017 6:14 pm
FLASH NEWS

പതാക ഉയര്‍ത്തിയതിനു പിന്നാലെ ജവാന്‍ മരണത്തിനു കീഴടങ്ങി

Published : 17th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ‘ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്’ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്‍ അക്രമികളുടെ വെടിയേറ്റു മരിച്ച സിആര്‍പിഎഫ് കമാന്‍ഡന്റ് പ്രമോദ്കുമാറിന്റെ അവസാന വാക്കുകളായിരുന്നു അത്. ശ്രീനഗറിലെ സേനാ താവളത്തില്‍ ദേശീയപതാക ഉയര്‍ത്തി നിമിഷങ്ങള്‍ക്കകമാണ് അദ്ദേഹം വെടിയേറ്റു വീണത്. സിആര്‍പിഎഫ് 49ാം ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറായിരുന്നു 44കാരനായ കുമാര്‍.
സ്വാതന്ത്ര്യദിനത്തില്‍ രാവിലെ പതാക ഉയര്‍ത്തി അദ്ദേഹം സുരക്ഷാ സേനയുടെ ഉത്തരവാദിത്തത്തെക്കുറിച്ചു സംസാരിച്ചു. നഗരത്തില്‍ സുരക്ഷാ സേനയ്ക്കു നേരെ നാലിടത്ത് ബോംബേറും വെടിവയ്പും നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ കുമാറും ചെറുസംഘവും യാത്രതിരിച്ചത്. സംഘം നൗഹട്ട മേഖലയിലെത്തിയപ്പോഴും വെടിവയ്പ് നടക്കുന്നുണ്ടായിരുന്നു. മുന്‍നിരയില്‍ നിന്നുകൊണ്ട് അക്രമികളെ നേരിട്ട കുമാറിനു വെടിയേറ്റു.
ശ്രീനഗറിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2014 ഏപ്രിലിലാണ് അദ്ദേഹത്തെ ശ്രീനഗറില്‍ നിയോഗിച്ചത്. ബിഹാറിലെ പട്‌ന സ്വദേശിയായ കുമാറിന്റെ പത്‌നി നേഹ ത്രിപാഠിയാണ്. അര്‍ണ(7) മകളാണ്. മൃതദേഹം കുമാറിന്റെ ജന്മഗ്രാമത്തില്‍ സംസ്‌കരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day