|    Jul 18 Wed, 2018 12:35 pm
FLASH NEWS
Home   >  National   >  

പതഞ്ജലി: പരസ്യത്തിന്‌ വീണ്ടും വിലക്ക്

Published : 8th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ സോപ്പിന്റെ പരസ്യത്തിനു പിന്നാലെ ച്യവനപ്രാശ് പരസ്യത്തിനും കോടതി വിലക്കേര്‍പ്പെടുത്തി. ഡാബര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തങ്ങളുടെ ച്യവനപ്രാശത്തെ പതഞ്ജലിയുടെ പരസ്യത്തിലൂടെ കളിയാക്കിയെന്നാണ് ആരോപണം. പരാതിയില്‍ പതഞ്ജലിയില്‍ നിന്നും ഡല്‍ഹി ഹൈക്കോടതി കോടതി വിശദീകരണം ആവശ്യപ്പെട്ടു. പരാതിയില്‍ അടുത്ത ഹിയറിങ് നടക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ആക്ടിങ് ജസ്റ്റിസ് ഗീത മിത്തല്‍ ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss