|    Jan 22 Sun, 2017 11:29 am
FLASH NEWS

പതഞ്ജലിയും എല്‍ജിയുമടക്കം നിരവധി കമ്പനികളുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെന്ന്

Published : 20th September 2016 | Posted By: mi.ptk

pathanjali

ന്യൂഡല്‍ഹി: രാജ്യത്തെ പല കമ്പനികളുടെയും പരസ്യങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് അഡ്വട്ടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(എഎസ്‌സിഐ). ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനി, എല്‍ജി,റെനോ, ലെനോവോ എന്നീ കമ്പനികളുടെ ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നു എന്നാണ് എഎസ്‌സിഐ കണ്ടെത്തിയിരിക്കുന്നത്. 159 പരാതികളാണ് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ ഇതിനോടകം എത്തിയത്. ഇതില്‍ 25 പരാതികള്‍ ആരോഗ്യ വിഭാഗത്തിലും 20 എണ്ണം വിദ്യാഭ്യാസ സംബന്ധമായുമുള്ളവയാണ്. പതഞ്ജലിയുടെ രണ്ട് പ്രോഡക്ടുകളായ പതഞ്ജലി ജ്യൂസ്, പതഞ്ജലി എനര്‍ജി ബാര്‍ എന്നിവയുടെ പരസ്യങ്ങളാണ് ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന് പരാതി ഉയര്‍ന്നത്.
പതഞ്ജലി ജ്യൂസും പതഞ്ജലി എനര്‍ജി ബാറും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണപരത്തുന്നതുമാണെന്ന് എഎസ്‌സിഐ കണ്ടെത്തി. പതഞ്ജലി ബാര്‍ ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ചോക്ലേറ്റ് വിഭാഗത്തില്‍ പെടുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാണ് കണ്ടെത്തല്‍. പലതരം പഴവര്‍ഗങ്ങളുടെ ജ്യൂസ് കുറഞ്ഞവിലയില്‍ നല്‍കുന്നു എന്ന അവകാശവാദവും പതഞ്ജലി ഉയര്‍ത്തുന്നുണ്ട്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ യോഗാ ഗുരു ബാബാ രാംദേവിനെതിരെ 10 പരാതികളാണ് എസ്എസ് സിഐക്ക് ലഭിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 336 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക