|    Jul 18 Wed, 2018 10:47 am
FLASH NEWS
Home   >  Just In   >  

പണി നിര്‍ത്തിവക്കില്ലെന്ന് ഗെയില്‍

Published : 4th November 2017 | Posted By: mi.ptk

കോഴിക്കോട്: മുക്കം എരഞ്ഞിമാവിലെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കാനാകില്ലെന്ന് അധികൃതര്‍. തങ്ങള്‍ക്ക് അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചാലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്ന് സമരസമിതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍  ജില്ലാ ഭരണകൂടമോ സംസ്ഥാന സര്‍ക്കാരോ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് ഗെയില്‍ ഡിജിഎമ്മിന്റെ വിശദീകരണം. പ്രതിഷേധങ്ങളുണ്ടായാലും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss