|    Mar 29 Wed, 2017 2:50 pm
FLASH NEWS

പണിമുടക്ക് വിജയിച്ചു; എംഎംജെ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളം പത്തിനു കിട്ടും

Published : 7th September 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: ഓണത്തിന് മുമ്പ് ശമ്പളം നല്‍കാമെന്ന മാനേജ്‌മെന്റ് നല്‍കിയ ഉറപ്പില്‍ തൊഴിലാളികള്‍ പണിമുടക്ക് പിന്‍വലിച്ചു. വണ്ടിപ്പെരിയാര്‍ എംഎംജെ എസ്‌റ്റേറ്റിലെ ചുരക്കുളം അപ്പര്‍, ലോവര്‍, എന്നീ ഡിവിഷനുകളിലെ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം പണിമുടക്കിയത്.
രണ്ടു മാസമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തിയത്. എംഎംജെ എസ്‌റ്റേറ്റില്‍ അയ്യപ്പന്‍കോവില്‍, ചുരക്കുളം അപ്പര്‍, ചുരക്കുളം ലോവര്‍, എന്നിങ്ങനെ മൂന്നു ഡിവിഷനുകളിലായി ഇരുന്നൂറോളം തൊഴിലാളികളാണ് ഉള്ളത്.
ഇവര്‍ക്ക് രണ്ട് മാസമായി ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.ആഴ്ചയില്‍ നല്‍കുന്ന ചെലവു കാശ് മാത്രമാണ് തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നത്. നിരവധി തവണ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായി യാതൊരു നടപടികളും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.  തേയിലയുടെ ഉല്‍പാദന ചെലവ് ഉയര്‍ന്നതാണ് ശമ്പളം നല്‍കാന്‍ വൈകിയതെന്നാണ് മാനേജ്‌മെന്റ് വാദം.
തിങ്കളാഴ്ച രാവിലെ മുതല്‍ തൊഴിലാളികള്‍ പണിയ്ക്ക് ഇറങ്ങാതെ സമരം ചെയ്‌തെങ്കിലും തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറയില്ല. ഐക്യ ട്രേഡ് യൂനിയനുകള്‍ തൊഴിലാളി സമരത്തിന് പിന്തുണയുമായി എത്തിയതോടെ സമരം ശക്തമായി.
ഇതിനിടയില്‍ ചുരക്കുളം ഓഫിസ് മാനേജരെ ഓഫിസിനുള്ളില്‍ തടഞ്ഞുവച്ചു. രാത്രി വൈകിയും തൊഴിലാളികള്‍ സമരത്തില്‍ നിന്നും പിന്‍ വാങ്ങാത്തതിനെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലിസ് സംഭവത്തില്‍ ഇടപെട്ടു.
രാത്രി പത്ത് മണിക്ക് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സപ്തംബര്‍ 10നു ശമ്പള കുടിശിക തൊഴിലാളികള്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ മാനേജ്‌മെന്റ് തയ്യാറായതോടെയാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ച് മടങ്ങുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day