|    May 27 Sat, 2017 2:29 am
FLASH NEWS

പണിമുടക്ക് രാഷ്ട്രീയപ്രേരിതം, ശമ്പളകമ്മീഷന്‍ ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി: സെറ്റോ

Published : 9th January 2016 | Posted By: G.A.G

പാലക്കാട്: ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തൊക്കെ സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി സെറ്റോ സംസ്ഥാന കണ്‍വീനര്‍ പി ഹരിഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഇടതുസര്‍വീസ് സംഘടനകള്‍ 12 ന് നടത്തുമെന്നറിയിച്ചിട്ടുള്ള പണിമുടക്ക് രാഷ്ട്രീയപ്രേരിതവും ദുരുദ്ദേശപരവുമാണെന്ന്് അദ്ദേഹം ആരോപിച്ചു.സമരാഹ്വാനം ജീവനക്കാര്‍ തള്ളിക്കളയണമെന്നും ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് രവീന്ദ്രന്‍, സെറ്റോ പാലക്കാട് താലൂക്ക് ഖജാഞ്ചി ആര്‍ പ്രഭുല്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day