|    Jan 22 Mon, 2018 12:22 am
FLASH NEWS

പണിമുടക്ക്; ബസ്സുടമകളുടെ യോഗം നാളെ

Published : 3rd April 2016 | Posted By: SMR

കണ്ണൂര്‍: ആറുമുതല്‍ തൊഴിലാളി യൂനിയനുകള്‍ നടത്താന്‍ തീരുമാനിച്ച അനശ്ചിതകാല ബസ് സമരത്തെ തുടര്‍ന്നുള്ള സാഹചര്യം വിലയിരിത്താനും സംഘടനയുടെ നിലപാട് എന്തായിരിക്കണമെന്ന് തീരുമാനിക്കാനും കണ്ണൂര്‍ ജില്ലാ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ അടിയന്തര ജനറല്‍ ബോഡി യോഗം നാ ളെ രാവിലെ 10.30ന് അസോസിയേഷന്‍ ഓഫിസ് ഹാളില്‍ ചേരുമെന്ന് പ്രസിഡന്റ് പി കെ പവിത്രന്‍ അറിയിച്ചു.
ബോണസ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ആറുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ അഞ്ചിനു രാവിലെ 11നു ജില്ലാ ലേബര്‍ ഓഫിസില്‍ വിവിധ തൊഴിലാളി യൂനിയനുകളെയും ബസ്സുടമകളെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ വിളിച്ചുചേര്‍ത്ത ആദ്യയോഗം ബസ്സുടമകള്‍ ബഹിഷ്‌കരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day