|    Aug 22 Wed, 2018 4:39 am
FLASH NEWS

പണിമുടക്ക് ദിവസം റോഡുകള്‍ ഗതാഗതയോഗ്യമാക്കി ഓട്ടോ- ടാക്‌സി തൊഴിലാളികള്‍

Published : 8th August 2018 | Posted By: kasim kzm

മുക്കം: ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി മുക്കത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികളുടെ മാതൃക. ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മുക്കം അനാര്‍ക്ക് ബില്‍ഡേഴ്‌സ് എന്നിവരുമായി സഹകരിച്ചാണ് പ്രവൃത്തി നടത്തിയത്.
മുക്കം പി സി ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി വാഹനയാത്രക്കാര്‍ക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ രാവിലെ മുതല്‍ റോഡിലെ കുഴി കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മുക്കം പോസ്റ്റ് ഓഫിസ് ജങ്ഷന്‍, ആലിന്‍ ചുവട് തുടങ്ങിയ സ്ഥലങ്ങളിലും രൂപപ്പെട്ട കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്തു. പ്രവൃത്തിക്ക് എം സുഭാഷ്, കെ ബാബു, ഇ പി സന്തോഷ്, ദാമോദരന്‍ കോഴഞ്ചേരി, ഷൈജു, പ്രസാദ്, എം പി സുനില്‍, അബു ചോണാട്, ബജീഷ്, ആനന്ദന്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss