|    Mar 23 Thu, 2017 7:58 am
FLASH NEWS

പണിമുടക്ക് ജില്ലയില്‍ പൂര്‍ണം

Published : 3rd September 2016 | Posted By: SMR

പത്തനംതിട്ട: തൊഴിലാളി സംഘടനകള്‍ ദേശീയതലത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയിലും പൂര്‍ണം. കടകളും ഓഫിസുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. ഏതാനും ഓട്ടോറിക്ഷകളും ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുമൊഴികെ വാഹനങ്ങളൊന്നും ഓടിയില്ല. മെഡിക്കല്‍ സ്റ്റോറുള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇന്നലെ രാവിലെ സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നഗരം ചുറ്റിയുള്ള പ്രകടനത്തിനുശേഷം ഗാന്ധി സ്‌ക്വയറില്‍ യോഗം ചേര്‍ന്നു.
സമരക്കാര്‍ റോഡുകള്‍ തടസപ്പെടുത്തിയിരുന്നില്ല.
ബസ് സ്റ്റാന്റ് പരിസരത്തുര്‍പ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിച്ചിരുന്നു. ഓടിവന്ന സ്‌കൂട്ടര്‍ പഞ്ചറായി മറിഞ്ഞ് മേലെ വെട്ടിപ്രത്ത് സ്ത്രീക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ നിന്ന് വീണ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന പോലിസ് ഓടിയെത്തി ഇവരെ അതുവഴിവന്ന ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ആളൊഴിഞ്ഞ റോഡിലൂടെ സ്‌കൂട്ടര്‍ പഠിക്കാനിറങ്ങിയവര്‍ അപകടത്തില്‍പെടാതിരിക്കാനും പോലിസിന്റെ ജാഗ്രത ഉണ്ടായിരുന്നു.
ഹോട്ടലുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നതോടെ ആശുപത്രിയിലെ രോഗികളും താല്‍ക്കാലിക താമസക്കാരും ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടി. പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി.  സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്താര്‍ സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ഗോപി അധ്യക്ഷതവഹിച്ചു.
എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലന്‍, യുടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്, എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. മണ്ണടി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ശംസുദ്ദീന്‍, ബിനു ബേബി (എഐടിയുസി), സി കെ ശശികുമാര്‍ (സിഐടിയു), വി എസ മുരളീധരന്‍ നായര്‍ (എഫ്എസ്ടിഒ),  സി വി സുരേഷ് (എന്‍ജിഒ യൂനിയന്‍), പി ജി ഗോപകുമാര്‍ (കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂനിയന്‍), എ ഗോകുലേന്ദ്രന്‍, എഐടിയുസി സംസ്ഥാന കൗണ്‍സില്‍ അംഗം  സലിം പി ചാക്കോ, എസ് മീരാസാഹിബ്, കെ അനില്‍കുമാര്‍, അമൃതം ഗോകുലന്‍, അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, എന്‍ സജികുമാര്‍, പി കെ ഇക്ബാല്‍, എം എസ് സിജു, ടി പി രാജേന്ദ്രന്‍, നൗഷാദ് കണ്ണങ്കര, എ ശ്രീകുമാര്‍ സംസാരിച്ചു.
പന്തളം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്   ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി  ആഹ്വാനം ചെയ്ത         അഖിലേന്ത്യാ പൊതു പണിമുടക്ക്  പൂര്‍ണം.
കടകമ്പോളങ്ങള്‍,ബാങ്കുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയവ അടഞ്ഞു കിടന്നു.ഇരുചക്ര വാഹനങ്ങളും സൈക്കിളുകളും ഇടവിട്ട്  നിരത്തിലുള്ളതല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല.അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

(Visited 34 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക