|    Oct 17 Tue, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പണിമുടക്കില്‍ സംസ്ഥാന ജീവനക്കാരും പങ്കെടുക്കും

Published : 1st July 2016 | Posted By: SMR

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മോശമായ ശമ്പളപരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഈമാസം 11 മുതല്‍ കേന്ദ്ര ജീവനക്കാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കിന് സംസ്ഥാന ജീവനക്കാരും അധ്യാപകരും പിന്തുണ പ്രഖ്യാപിക്കുന്നതായി ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി ആര്‍ ജോസ് പ്രകാശ്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തും. മുമ്പ് ആറ് ശമ്പളപരിഷ്‌കരണങ്ങളിലും ലഭിച്ചതിനേക്കാള്‍ കുറഞ്ഞ തോതിലുള്ള വര്‍ധനവ് മാത്രമേ ഇപ്പോള്‍ ലഭിക്കുകയുള്ളു. 7000 രൂപ ശമ്പളമുള്ള ഒരാള്‍ക്ക് 15,875 രൂപ ഇപ്പോള്‍ കിട്ടുന്നുണ്ട്. പരിഷ്‌കരണത്തിലൂടെ അത് 18000 രൂപയായി മാത്രമാണ് ഉയരുന്നത്. ഇതിനെയാണ് മൂന്നിരിട്ടി വര്‍ധനവ് എന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക