|    Mar 30 Thu, 2017 8:13 pm
FLASH NEWS

പണിമുടക്കിന് ഹര്‍ത്താലിന്റെ പ്രതീതി; ജനജീവിതം സ്തംഭിച്ചു

Published : 3rd September 2016 | Posted By: SMR

തൊടുപുഴ: സംയുക്തതൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം.പണിമുടക്കിനിടെ നെടുങ്കണ്ടത്തും കുമളിയിലും സംഘര്‍ഷമുണ്ടായി.ജനജീവിതം സ്തംഭിച്ച പണിമുടക്കില്‍ നഗരത്തിലും ഗ്രാമങ്ങളിലും കടകമ്പോളങ്ങള്‍ തുറന്നില്ല.
തുറന്ന കടകള്‍ അടപ്പിക്കാനുള്ള ശ്രമം ചില മേഖലകളില്‍ ബഹളത്തില്‍ കലാശിച്ചെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ടു ചെയ്തില്ല.കെഎസ്ആര്‍ടിസി,സ്വകാര്യബസ്സുകളൊന്നും നിരത്തിലിറങ്ങിയില്ല.ഇതോടെ സ്‌കൂളുകളും,കോളജുകളും തുറന്നില്ല.വിദ്യാഭ്യാസമേഖല പൂര്‍ണമായും സ്തംഭിച്ചു.സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം ഹാജര്‍നില തീര്‍്ത്തും കുറവായിരുന്നു.തൊഴിലാളികളില്‍ ഭൂരിപക്ഷവും പണിമുടക്കില്‍ പങ്കാളികളായി.കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു.ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും തുറക്കാത്തതും ടൗണിലെത്തിയ  യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
ജില്ലയില്‍ പ്രധാന കേന്ദ്രങ്ങളില്‍ എല്ലാം സംയുക്ത തൊഴിലാളിസംഘടനകളുടെ നേതൃത്വത്തില്‍  പ്രകടനം നടത്തി. കട്ടപ്പന,കുമളി,നെടുങ്കണ്ടം,അടിമാലി,മൂന്നാര്‍,മറയൂര്‍,ചെറുതോണി,പീരുമേട്,ഏലപ്പാറ,മൂലമറ്റം,മുട്ടം,തൊടുപുഴ,വണ്ണപ്പുറം,കരിമണ്ണൂര്‍ തുടങ്ങിയ മേഖലകളിലെല്ലാം പണിമുടക്ക് ബാധിച്ചു.
ജില്ലാ കലക്ടറേറ്റ് ഉള്‍പ്പെടുന്ന കുയിലിമല സിവില്‍ സ്‌റ്റേഷന്‍,തൊടുപുഴ,പീരുമേട്,ഉടുമ്പഞ്ചോല മിനി സിവില്‍ സ്‌റ്റേഷനുകള്‍,തൊടുപുഴ വിദ്യാഭ്യാസ സമുച്ചയം,വിവിധ താലൂക്കാഫിസുകള്‍,പഞ്ചായത്തോഫിസുകള്‍ മുതലായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ജോലിക്കെത്തിയില്ല.തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനുകളിലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞു കിടന്നു.
നഗരസഭ ഓഫിസില്‍ 56 ജീവനക്കാരുള്ളതില്‍ ഏഴ് പേരും താലൂക്ക് ഓഫീസില്‍ 95 ജീവനക്കാരുള്ളതില്‍ മൂന്ന് പേരുമാണ് ഹാജരായിരുന്നത്.ചില ഓഫിസുകള്‍ തുറന്നെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല.നഗരത്തില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. അന്തര്‍ദേശീയ ഗണപതി സത്രത്തിലേക്കുള്ള യാത്രക്കാര്‍ക്ക് പണിമുടക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.വൈകുന്നേരം നാല് മണിയോടെ ചില ഓട്ടോറിക്ഷകളൊക്കെ നിരത്തിലിറങ്ങി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day