|    Aug 20 Sun, 2017 5:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പണിമുടക്കിന് റിസര്‍വ് ബാങ്ക് ജീവനക്കാരും

Published : 30th August 2016 | Posted By: SMR

കൊല്‍ക്കത്ത: തൊഴിലാളി സംഘടനകള്‍ സപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ റിസര്‍വ് ബാങ്ക് ജീവനക്കാരും അണിചേരും. രാജ്യത്തെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് അണിചേരുമെന്ന് ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു സംഘടനകള്‍ ഉള്‍പ്പെടെ 30 ദേശീയ തൊഴിലാളി യൂനിയനുകളാണ് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതര ബാങ്ക് യൂനിയന്‍ മേഖലകളില്‍ നിന്നായി അഞ്ചു ലക്ഷത്തോളം തൊഴിലാളികളും സമരത്തില്‍ പങ്കുചേരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക