|    Mar 26 Sun, 2017 6:31 pm
FLASH NEWS

പണിതീര്‍ന്നിട്ടും ഉദ്ഘാടനം നടത്താതെ കുടുംബക്ഷേമ കേന്ദ്രം

Published : 5th October 2016 | Posted By: Abbasali tf

ചിറ്റൂര്‍: പണി പൂര്‍ത്തിയായിട്ടും നാടിന്റെ ആരോഗ്യമേഖലയ്ക്കു മുതല്‍ക്കൂട്ടാവുന്ന കുടുംബക്ഷേമ കേന്ദ്രം ഉദ്ഘാടനം നടക്കാതെ നോക്കുകുത്തിയാവു ന്നു. നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് ആലാംകടവില്‍ പണികഴിപ്പിച്ച കുടുംബക്ഷേമ കേന്ദ്രമാണ് ഉപകാരവുമില്ലാതെ കാടുപിടിച്ച നിലയിലാണ്. ആലാംകടവ് മേഖലയിലെ ജനനന്‍മയ്ക്കായി പണിത കേന്ദ്രം ഒന്നരവര്‍ഷം മുമ്പാണ് പൂര്‍ത്തിയായത്. എല്ലാപണികളും കഴിഞ്ഞ കേന്ദ്രത്തിന് അന്ന് വൈദ്യുതി ലഭിച്ചില്ലായിരുന്നു. വൈദ്യുതി ഇല്ലാത്തതിന്റെ പേരിലായിരുന്നു തുറന്നുകൊടുക്കാതിരുന്ന ത്. കുടുംബക്ഷേമ കേന്ദ്രം തുറക്കാനായി നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴും വൈദ്യുതിയുടെ കാര്യം തന്നെയായിരുന്നു അധികൃതര്‍ക്ക് പറയാനുണ്ടായിരുന്നത്. എന്നാല്‍ മൂന്നുമാസം മുമ്പ് കേന്ദ്രത്തില്‍ വൈദ്യുതിയെത്തി. ഇതേതുടര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും അധികൃതരെ സമീപിച്ചു.  ഉടന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഉറപ്പും നല്‍കി. എന്നാല്‍ വൈദ്യു തി ലഭിച്ച്, മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനകാര്യത്തില്‍ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല. ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ അണിയറിയില്‍ നടന്നുവരികയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ചുറ്റും കാടുവളര്‍ന്നു നില്‍ക്കുന്ന കെട്ടിടം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. സം സ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചു പണിതിട്ടുള്ള ആരോഗ്യകേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കില്‍ ആലാംകടവ് മേഖലയിലെ ആളുകള്‍ക്ക് ഉപകാരമായേനെ. ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത് കിലോമീറ്ററുകള്‍ ദൂരെയുള്ള ചിറ്റൂര്‍ താലൂക്ക് ആശുപത്രിയെയാണ്. ഇവിടെയാണെങ്കില്‍ എന്നു ം തിരക്കാണ്. മാത്രമല്ല ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഇവിടെ പ്രശ്‌നമാവാറുണ്ട്. ഈ സാഹചര്യത്തില്‍ ജനത്തിന് ഉപകാരമാവുന്ന കേന്ദ്രം പ്രവര്‍ത്തിക്കാത്തതിനുപിന്നില്‍ നീതികരണമില്ലെന്നാണ് ആക്ഷേപം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക