|    Aug 24 Thu, 2017 4:02 pm
Home   >  Todays Paper  >  page 7  >  

പണവുമായി പോയ വാഹനത്തിന് നേരെ വെടി; ഡ്രൈവര്‍ മരിച്ചു

Published : 17th November 2016 | Posted By: SMR

ഗുവാഹത്തി: അസമിലെ തിന്‍സുകിയ ജില്ലയില്‍ പുതിയ കറന്‍സി നോട്ടുകളും വഹിച്ച് പോവുകയായിരുന്ന വാഹനത്തിനു നേരെ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഡ്രൈവര്‍ മരിച്ചു. സുരക്ഷാഭടന്‍ അടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു. ചായത്തോട്ടം തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ കൊണ്ടുപോവുകയായിരുന്നു പണം. ചൊവ്വാഴ്ച വൈകീട്ട് ബാങ്കില്‍ നിന്നു പിന്‍വലിച്ച പണമടങ്ങിയ വാഹനം രാത്രി പോലിസ് സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെ വാഹനം പെംഗേരി തേയിലതോട്ടത്തിലേക്ക് പോവുമ്പോഴാണ് വെടിവയ്പുണ്ടായത്. വെടിയേറ്റ ഡ്രൈവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരാള്‍ തേയിലത്തോട്ടം തൊഴിലാളിയാണ്. പരിക്കേറ്റവരെ അസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക