|    Oct 19 Thu, 2017 2:48 pm
FLASH NEWS

പണയപ്പണ്ടത്തില്‍ തിരിമറി; ബാങ്കിനെതിരെ കേസ്‌

Published : 13th July 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ബാങ്കില്‍ പണയംവച്ച മാല തിരിച്ചെടുത്തപ്പോള്‍ കിട്ടിയത് മറ്റൊരു മാല. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിലാണ് തിരിമറി നടന്നത്. ഇതുസംബന്ധിച്ച് കൊവ്വല്‍ സ്റ്റോറിലെ ജനാര്‍ദ്ദനന്റെ ഭാര്യ ശ്രീരഞ്ജിനിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. 2013 ജൂണില്‍ ശ്രീരഞ്ജിനി ബാങ്കില്‍ രണ്ടേകാല്‍ പവന്‍ തൂക്കംവരുന്ന കരിമണിമാല പണയംവച്ചിരുന്നു. മാല തിരിച്ചെടുക്കാനായി കഴിഞ്ഞ ഒന്നിന് വായ്പ തുകയായ 16,511 രൂപയുമായി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ നല്‍കിയ മാല മറ്റൊന്നായിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീരഞ്ജിനി പോലിസില്‍ പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക