|    Mar 29 Wed, 2017 1:04 pm
FLASH NEWS

പണയം വച്ച സ്വര്‍ണം നല്‍കിയില്ല: മുത്തൂറ്റ് പുതിയ വില നല്‍കണം

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു നല്‍കാതിരുന്ന മുത്തൂറ്റ് ഫിനാന്‍സ് പ്രസ്തുത സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വില നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ (എന്‍സിആര്‍സി) ഉത്തരവിട്ടു. എറണാകുളം സ്വദേശി മുത്തൂറ്റ് ഫിനാന്‍സിന്റെ പറവൂര്‍ ശാഖയില്‍ 52 ഗ്രാം സ്വര്‍ണം പണയം വച്ച് 21,000 രൂപ വായ്പയെടുത്തത് 2003ലായിരുന്നു. 2004ല്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ മുത്തൂറ്റുകാര്‍ സ്വര്‍ണം നല്‍കിയില്ല. 2011ല്‍ അതേ ബ്രാഞ്ചിനെ സമീപിച്ചപ്പോഴും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് അവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day