|    Jul 18 Wed, 2018 2:13 am
FLASH NEWS

പണമില്ലാത്തവര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാവരുത്: മുഖ്യമന്ത്രി

Published : 19th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: പണമില്ലാത്തവര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാവരുതെന്നാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂവാറ്റുപുഴ കോ-ഓപറേറ്റീവ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് ന്യൂതനപദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഹെല്‍ത്ത് സെന്ററുകളെ പ്രവര്‍ത്തനക്ഷമതയുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍. കുടുംബ ഡോക്ടര്‍മാര്‍ കുടുംബങ്ങളിലെത്തുന്ന സ്ഥിതിയുണ്ടാവും. ഇതിനായി ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ആശുപത്രി ചെയര്‍മാന്‍ പി എം ഇസ്മയില്‍ അധ്യക്ഷനായി. ഹോണററി സെക്രട്ടറി എം എ സഹീര്‍ സ്വാഗതവും പൊതുസമ്മേളനം എല്‍ദോ എബ്രഹാം എംഎല്‍എയും കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ് എം പിയും ഓപറേഷന്‍ തിയേറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം മുന്‍എം പി പി രാജീവും ഡിജിറ്റല്‍ എക്‌സറേ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എയും മെഡിക്കല്‍ കിറ്റ് വിതരണം ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനനും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍എംഎല്‍എ ഗോപി കോട്ടമുറിക്കലും ഏറ്റവും വലിയ ഷെയര്‍ കുടുംബ ഉടമയെ ആദരിക്കല്‍ മുന്‍എംഎല്‍എ ജോസഫ് വാഴയ്ക്കനും പ്രവാസികളെ ആദരിക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും പുതിയ ഷെയര്‍ വിതരണം മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ പി ആര്‍ മുരളീധരനും ജനപ്രീയ സ്‌കീം സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍എംഎല്‍എ ബാബുപോളും നിര്‍വഹിച്ചു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.തോമസ് മാത്യു റിപോര്‍ട്ട് അവതരിപ്പിച്ചു. മുന്‍എം പി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എംഎല്‍എ ജോണി നെല്ലൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ്, എം ആര്‍ പ്രഭാകരന്‍, എ മുഹമ്മദ് ബഷീര്‍, കെ എം അബ്ദുല്‍ മജീദ്, സാജു സകറിയ, ഒമര്‍ അലി, ഗിരീഷ്‌കുമാര്‍, റഷീദ് കോട്ടയില്‍, സിറിള്‍ ഇലഞ്ഞിക്കല്‍, റ്റി എസ് റഷീദ്, വി യു സിദ്ധീഖ്, വൈസ് ചെയര്‍മാന്‍ സുര്‍ജിത് എസ്‌തോസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss