|    Nov 19 Mon, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പണപ്പെരുപ്പ ആശങ്ക; ആര്‍ബിഐ

Published : 2nd August 2018 | Posted By: kasim kzm

വീണ്ടും പലിശനിരക്ക് ഉയര്‍ത്തിമുംബൈ: തുടര്‍ച്ചയായി രണ്ടാംതവണയും പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപോയും ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന റിവേഴ്‌സ് റിപോയും കാല്‍ശതമാനം വീതം ഉയര്‍ത്തിയാണ് വായ്പാനയം പ്രഖ്യാപിച്ചത്.
നാലു വര്‍ഷത്തിനുശേഷം ആദ്യമായാണ് കഴിഞ്ഞതവണ നടന്ന പണ വായ്പാനയ അവലോകന യോഗത്തില്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചത്. പുതിയ വായ്പാനയ പ്രഖ്യാപനത്തോടെ റിപോ നിരക്ക് 6.50 ശതമാനവും റിവേഴ്‌സ് റിപോ നിരക്ക് 6.25 ശതമാനവുമായാണ് ഉയര്‍ത്തിയത്. റിപോ നിരക്ക് ഉയര്‍ന്നതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്പകളുടെ നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കും. മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ഉയരും.
കഴിഞ്ഞ ജൂണ്‍ ആറിനാണ് ആര്‍ബിഐ റിപോ നിരക്ക് 6ല്‍ നിന്ന് 6.25 ആക്കി ഉയര്‍ത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള സമതിയാണ് തീരുമാനമെടുത്തത്. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കാണുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss