|    Jul 21 Sat, 2018 12:10 am
FLASH NEWS

പണത്തേക്കാള്‍ ഉപരിയായി മനുഷ്യസ്‌നേഹത്തിന് വിലനല്‍കണം: എ സി മൊയ്തീന്‍

Published : 16th September 2017 | Posted By: fsq

 

പത്തനാപുരം:പണത്തേക്കാള്‍ ഉപരിയായി മനുഷ്യസ്‌നേഹത്തിന് വില നല്‍കണമെന്നും പണത്തെ ആധാരമാക്കിയുള്ള ജീവിതമല്ല, സ്വന്തബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചുള്ള ജീവിതമാണ് നാം നയിക്കേണ്ടതെന്നും വ്യവസായ യുവജനക്ഷേമ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ഗാന്ധിഭവനില്‍ 988ാം ഗുരുവന്ദനസംഗമവും പ്രതിഭാ പുരസ്‌കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണത്തിനപ്പുറം മറ്റൊന്നില്ല എന്നു ചിന്തിച്ച് സമൂഹം നെട്ടോട്ടമോടുമ്പോള്‍ സ്‌നേഹത്തിന്റെ തുരുത്തായി നിലകൊള്ളുകയാണ് ഗാന്ധിഭവന്‍. സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവന്‍ നടത്തുന്നത്. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ ശ്രീകുമാറും, കോര്‍പ്പറേറ്റ് 360 സിഇഒ വരുണ്‍ ചന്ദ്രനും മന്ത്രിയില്‍ നിന്നും ഗാന്ധിഭവന്റെ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് മെംബര്‍ ഷാഹിദാകമാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. നടന്‍ ടി പി മാധവന്‍, എച്ച് നജീബ് മുഹമ്മദ്, എം മീരാപിള്ള, എം. ഷേക്പരീത്, അഡ്വ. എസ് ഇ സഞ്ജയ് ഖാന്‍, ജെഎം ഷാജു, പി എസ് അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, കെ ഉദയകുമാര്‍, പ്രസന്ന സോമരാജന്‍ എന്നിവര്‍ സംസാരിച്ചു.———————————————————

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss