|    Feb 21 Wed, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പണത്തിന് വേണ്ടി 12 വയസ്സുകാരന്‍ അമ്മയുടെ കഴുത്തറുത്തു

Published : 9th May 2017 | Posted By: fsq

 

ഹൈദരാബാദ്: പണത്തിന് വേണ്ടി 12 വയസ്സുകാരന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. തെലങ്കാന മംഗള്‍ഹട്ടിയില്‍ താമസിക്കുന്ന രേണുക(40)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി കുപ്പിയും പാട്ടയും പെറുക്കി വിറ്റാണ് രേണുകയും മകനും ജീവിച്ചിരുന്നത്. പണത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുക പതിവായിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകനോട് രേണുക പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാവാതിരുന്ന മകനുമായി രേണുക തര്‍ക്കത്തിലായി. ഇതിനിടയില്‍ കത്തിയെടുത്ത് മകന്‍ രേണുകയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss