|    Jan 22 Sun, 2017 11:53 am
FLASH NEWS

പണം വച്ച് ചീട്ടു കളിച്ച പതിമൂന്നംഗ സംഘം അറസ്റ്റില്‍

Published : 1st July 2016 | Posted By: SMR

ഹരിപ്പാട്: പണം വച്ച് ചീട്ട് കളിച്ച പതിമൂന്നംഗ സംഘത്തെ ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. കരുവാറ്റ പതിമൂന്നാം വാര്‍ഡ് പുതുവലില്‍ സുഭാഷി (42)ന്റെ നേതൃത്വത്തില്‍ കന്നുകാലി പാലത്തിന് പടിഞ്ഞാറ് ഭാഗം കേന്ദ്രീകരിച്ച് ചീട്ടുകളി നടന്നു വരുന്നതായി സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ഇയാളെ കൂടാതെ കരുവാറ്റ സ്വദേശികളായ മോഹനന്‍ (60), സിജി (29), രഘു (45), ദിലീപ് (36), തൃക്കുന്നപ്പുഴ പാനൂര്‍ സ്വദേശികളായ മുഹമ്മദ്‌കോയ (40), ഷെഫീക്ക് (49), പുറക്കാട് സ്വദേശികളായ ബാബു (40), വിജി (45), ആലപ്പുഴ സ്വദേശികളായ ഫസലുദ്ദീന്‍ (47), ശിവദാസന്‍ (45), ചമ്പക്കുളം സ്വദേശി അശോകന്‍ (50), പുളിങ്കുന്ന് സ്വദേശി വിജേഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11 മണിയോടെ എസ്.ഐ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
എഴുപതിനായിരത്തോളം രൂപ, ഇവരുടെ എട്ട് മോട്ടര്‍ ബൈക്കുകള്‍, രണ്ട് ഓട്ടോറിക്ഷകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ സംഭവ സ്ഥലത്തുനിന്നും പിടിച്ചെടുത്തു. എറണാകുളം, ആലപ്പുഴ, പുന്നപ്ര, മങ്കൊമ്പ്, എടത്വ, പുളിങ്കുന്ന്, കൈനകരി എന്നിവിടങ്ങളില്‍ നിന്നും പകലും രാത്രിയും ചീട്ടുകളിക്കാനായി ആളുകള്‍ ഇവിടെ എത്താറുണ്ടായിരുന്നു. സുഭാഷിനെതിരെ ഹരിപ്പാട് സ്‌റ്റേഷനില്‍ നിലവില്‍ അബ്കാരി, ചീട്ടുകളി കേസുകളുണ്ട്. എ എസ്‌ഐ ജയകൃഷ്ണന്‍, സി പിഒ മാരായ ശ്രീകുമാര്‍, പ്രതീഷ്, സുഭാഷ്, ഉദയകുമാര്‍, നിഷാദ്, ഏലിയാസ് എന്നിവരും റെയ്ഡ് സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക