|    Aug 20 Sun, 2017 3:09 pm
FLASH NEWS

പണം വച്ച് ചീട്ടുകളി: കുട്ടംമ്പുഴ ലോക്കല്‍ സെക്രട്ടറി അടക്കം അഞ്ചുപേര്‍ പിടിയില്‍

Published : 10th August 2017 | Posted By: fsq

 

കോതമംഗലം: പണം വച്ച് ചീട്ടുകളിച്ച സിപിഎം കുട്ടമ്പുഴ ലോക്കല്‍ സെക്രട്ടറി അടക്കം അഞ്ചുപേരെ പണം ഉള്‍പ്പെടെ പോലിസ് പിടികൂടി. സിപിഎം കുട്ടംമ്പുഴ ലോക്കല്‍ സെക്രട്ടറി വലിയ കരോട്ട് ജോണി അടക്കം 5 പേരെയാണ് ജോണിയുടെ ഉടമസ്ഥതയിലുള്ള കുട്ടംമ്പുഴ ഉരുളന്‍ തണ്ണി ജങ്ഷനിലുള്ള കടമുറികക്കത്ത് നിന്ന് പിടികൂടിയത്. കൈതയ്ക്കല്‍ അജി, അരുമാലില്‍ ജോയ്, വലിയ കാരോട്ട് കുര്യന്‍, കിഴക്കേപാറയില്‍ സദാനന്ദന്‍ എന്നിവരാണ് ജോണിക്കൊപ്പം പിടിയിലായ മറ്റുള്ളവര്‍. കുട്ടംമ്പുഴ എസ്‌ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇവരെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക