|    Feb 28 Tue, 2017 4:40 am
FLASH NEWS

പണം ലഭിച്ചില്ല: നാട്ടുകാര്‍ ബാങ്ക് പൂട്ടിച്ചു, പോലിസ് ഇടപെട്ട് തുറന്നു

Published : 1st December 2016 | Posted By: SMR

മഞ്ചേരി: പണംലഭിക്കാത്തതില്‍ പ്രതിഷേധിച്ച്  നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു. തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലാണ് പണമില്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെയാണ് സംഭവം. പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക്  ടോക്കണ്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പണം പിന്‍വലിക്കാനായി പൂലര്‍ച്ചെ  ബാങ്കിന് മുന്നില്‍ വരിനിന്നുവെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ക്ഷുഭിതരായ നാട്ടുകാര്‍ ജീവനക്കാരെ അകത്താക്കി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. മഞ്ചേരി പോലീസും എം ഉമ്മര്‍ എംഎല്‍എയും സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു. ഇന്ന് പണം നല്‍കാമെന്ന ഉറപ്പില്‍ 11 മണിയോടെ ബാങ്ക് തുറന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day