|    Feb 22 Wed, 2017 11:57 pm
FLASH NEWS

പണം മാറാന്‍ വരി നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് വയോധികന്‍ മരിച്ചു

Published : 12th November 2016 | Posted By: SMR

മുംബൈ: സര്‍ക്കാര്‍ പിന്‍വലിച്ച 1000, 500 രൂപാ നോട്ടുകള്‍ മാറാന്‍ ബാങ്കിന് മുന്നില്‍ വരി നില്‍ക്കുകയായിരുന്ന 73 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മുളുന്ദ് മേഖലയിലെ എസ്ബിഐ ബാങ്കിനു മുന്നില്‍ വരി നില്‍ക്കുകയായിരുന്ന വിശ്വന്ദക് വര്‍ത്തക് എന്നയാളാണു മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ച്ചയായി മണിക്കൂറുകളോളം വരിനില്‍ക്കേണ്ടിവന്നതിനാലാണ് ഇദ്ദേഹം കുഴഞ്ഞു വീണതെന്ന് പോലിസ് അറിയിച്ചു. മേഖലയിലെ നിരവധി എടിഎമ്മുകളില്‍ ജനങ്ങള്‍ വരി നിന്നിരുന്നെങ്കിലും മിക്കതും പ്രവര്‍ത്തനരഹിതമായിരുന്നു. ബാങ്കിലെ വരികളില്‍ നല്ല തിരക്കനുഭവപ്പെടുന്നുണ്ടെങ്കിലും പ്രായാധിക്യമുള്ളവര്‍ക്കായി പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കാത്ത ബാങ്കിനെതിരേ രാഷ്്്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായെത്തിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക