|    Jun 27 Tue, 2017 7:16 am
FLASH NEWS

പണം പിന്‍വലിക്കുന്നതിലെ പ്രയാസം; വൃദ്ധന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : 14th November 2016 | Posted By: SMR

പള്ളിക്കല്‍: ബാങ്കിലെ നിക്ഷേപ തുക ലഭിക്കുന്നതിലെ പ്രയാസം മൂലം റിട്ട. എസ്ബിഐ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പള്ളിക്കല്‍ ബസാര്‍ ടൗണിനടുത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എറണാംകുളം വെണ്ണല സ്വദേശി എ എസ് രാമചന്ദ്രന്‍ (76) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യ സ്മിതയും  വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. പെന്‍ഷന്‍ തുക കൊണ്ടാണ് ജീവിതം കഴിയുന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഭാര്യ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്ത് മരണക്കുറിപ്പെഴുതിവച്ചാണ് കൃത്യത്തിന് ശ്രമിച്ചത്. ഇരുകൈകളുടെ ഞരമ്പും കഴുത്തിലും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങി തിരിച്ചെത്തിയ ഭാര്യ രക്തത്തില്‍ കുളിച്ചു അവശനായി കിടക്കുന്ന ഭര്‍ത്താവിനെ കണ്ട് ഭഹളം വച്ചു. ഇതുകേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്ബിഐ ശാഖയില്‍ പണം വാങ്ങിക്കുന്നതിനായി രാവിലെ പോയിട്ട് വൈകീട്ടോടെ അവശനായാണ് ഇദ്ദേഹം തിരിച്ചെത്തിയതെന്ന് ഭാര്യ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക