|    Feb 26 Sun, 2017 8:59 am
FLASH NEWS

പണം പിന്‍വലിക്കല്‍: ആശയം നല്‍കിയ വ്യക്തിയും വിമര്‍ശനവുമായി രംഗത്ത്

Published : 23rd November 2016 | Posted By: SMR

മുംബൈ: പണം പിന്‍വലിക്കുന്നത് സംബന്ധിച്ച് തന്റെ ഉപദേശങ്ങള്‍ പൂര്‍ണമായി സ്വീകരിക്കാത്ത നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യത്തെ നിലവിലുള്ള ദുരിതത്തിന് കാരണമെന്ന് പൂനെ നിവാസി അനില്‍ ബോക്കില്‍. കള്ളപ്പണത്തിനെതിരേ മിന്നലാക്രമണമെന്ന നിലയില്‍ 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചപ്പോള്‍ ആ ആശയം നല്‍കിയവരെന്ന നിലയിലാണ്അനില്‍ ബോക്കിലും അദ്ദേഹത്തിന്റെ അര്‍ഥ ക്രാന്തി പ്രതിഷ്ഠാന്‍ എന്ന സംഘടനയും മാധ്യമങ്ങളില്‍ നിറഞ്ഞത്.
ജുലൈയില്‍ നരേന്ദ്രമോദിയുമായി അനില്‍ ബോക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒമ്പത് മിനിറ്റാണ് അനുവദിച്ചതെങ്കിലും രണ്ട് മണിക്കൂറോളം ചര്‍ച്ച നീണ്ടു. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ കേന്ദ്ര – സംസ്ഥാന നികുതികളും നീക്കുക. നികുതികള്‍ക്ക് പകരം ബാങ്കിലെ ഓരോ ഇടപാടിനും നികുതി ചുമത്തുക. പണം പിന്‍വലിക്കുന്നതിന് നികുതിയുണ്ടാവില്ല.  അമ്പത് രൂപക്ക് മീതെയുള്ള രൂപ പിന്‍വലിക്കുക. പണമിടപാടുകള്‍ രണ്ടായിരം രൂപയില്‍ നിയന്ത്രിക്കുക തുടങ്ങി സമഗ്രമായ നിര്‍ദേശങ്ങളാണ് താന്‍ സമര്‍പ്പിച്ചതെന്ന് അനില്‍ പറയുന്നു. അതില്‍ രണ്ടെണ്ണം മാത്രം എടുത്ത് ആലോചനകളില്ലാതെ പെട്ടെന്ന് നടപ്പാക്കിയതിനാലാണ് ഇന്ന് രാജ്യമൊന്നാകെ ബാങ്കുകള്‍ക്കും പ്രവര്‍ത്തനരഹിതമായ എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവില്‍ നില്‍ക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രിയെ കാണാന്‍ ദല്‍ഹിയിലേക്കുള്ള യാത്രയിലാണ് താനെന്ന് അദ്ദേഹം പറഞ്ഞതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക