|    Apr 30 Sun, 2017 8:21 pm
FLASH NEWS

പണം പിന്‍വലിക്കലിനെച്ചൊല്ലി തര്‍ക്കം; രണ്ടു ബാങ്കുകള്‍ ജനം അടിച്ചുതകര്‍ത്തു

Published : 29th November 2016 | Posted By: SMR

ഇംഫാല്‍: ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതരായ ജനക്കൂട്ടം രണ്ടു ബാങ്കുകള്‍ അടിച്ചുതകര്‍ത്തു. എസ്ബിഐ ബാങ്കിന്റെ രണ്ടു ശാഖകളാണ് ജനക്കൂട്ടം തകര്‍ത്തത്. തങ്ങളുടെ അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാനെത്തിയ ആളുകളോട്, ബാങ്കില്‍ പണമില്ലെന്നും പിന്‍വലിക്കാനാവില്ലെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാഗ്വാദത്തിലേര്‍പ്പെട്ട നാട്ടുകാര്‍ പിന്നീ ട് അക്രമാസക്തരാവുകയും ബാങ്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു പോലിസുകാരനും പരിക്കേറ്റിട്ടുണ്ട്.
മണിപ്പൂര്‍ സര്‍വകലാശാലയ്ക്കടുത്തുള്ള ബാങ്കിലാണ് ആദ്യം പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇവിടെ പണം പിന്‍വലിക്കാന്‍ എത്തിയവരോട് 24,000 രൂപ ഒരുമിച്ചു നല്‍കാനാവില്ലെന്ന് ബാങ്ക് മാനേജര്‍ പ്രസാദ് അറിയിച്ചു. തുടര്‍ന്ന് ജനങ്ങള്‍ പ്രകോപിതരാവുകയും അക്രമം തുടങ്ങുകയുമായിരുന്നു. രാവിലെ മുതല്‍ വരിയില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് 2000 രൂപ മാത്രം നല്‍കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ തുടരേണ്ടിവരുമെന്നും ബാങ്കിലെത്തിയ ഇടപാടുകാരനായ എന്‍ ഭൈരന്‍ പറഞ്ഞു. അതേസമയം, എല്ലാവര്‍ക്കും 4000 രൂപ വീതം നല്‍കിയിരുന്നെന്നും ബാങ്കില്‍ പണമില്ലെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ അക്രമം നടത്തുകയായിരുന്നെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇംഫാലിലെ ലൈമാക്‌ഹോങ് മേഖലയിലെ ബാങ്കിലാണ് മറ്റൊരു സംഭവം. ഇവിടെയും ബാങ്ക് അധികൃതരുമായുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day