|    Aug 21 Mon, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ ചുട്ടുകൊന്നു

Published : 7th August 2017 | Posted By: fsq

 

റാണാഘട്ട്: മരങ്ങള്‍ വിറ്റ പണത്തിന്റെ വിഹിതം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ ഉറക്കത്തില്‍ പെട്രോളൊഴിച്ച് കൊന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ മാതാവിന് പരിക്കേറ്റു. മകനും പൊള്ളലേറ്റിട്ടുണ്ട്. പശ്ചിമബംഗാളിലെ റബന്‍ബാര്‍ ഗ്രാമത്തിലാണ് സംഭവം. വൈദ്യനാഥ് ബിശ്വാസാ(70)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ അബോധ് ബിശ്വാസിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വൈദ്യനാഥന്റെ മറ്റൊരു മകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അബോധിനെ പോലിസ് അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക