|    May 27 Sat, 2017 9:59 am
FLASH NEWS

പണം തിരിച്ചടച്ചില്ല; പലിശക്കാരന് ഈട് നല്‍കിയത് പിഞ്ചുകുഞ്ഞിനെ

Published : 30th August 2016 | Posted By: frfrlnz

crying_newborn
ജയ്പൂര്‍: പണം തിരിച്ചടയ്ക്കാത്തതിന് തുടര്‍ന്ന് പലിശക്കാരന് നല്‍കിയത് പിഞ്ച് കുഞ്ഞിനെ. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് പണം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ പലിശക്കാരന് നല്‍കിയത്. കലു രാം എന്ന 34 കാരനാണ് തന്റെ കുഞ്ഞിനെ പലിശക്കാരന് പണയം വച്ചത്.കലു രാം  20,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ പണം തിരിച്ചടയ്ക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ പണം നല്‍കാന്‍ കഴിയില്ലെന്നും കുഞ്ഞിനെ പണയം വയ്ക്കാനുമായിരുന്നു കലു രാമിന്റെ മറുപടി. തുടര്‍ന്ന് കലു കുഞ്ഞിനെ പലിശക്കാരന് നല്‍കി പോവുകയായിരുന്നു. പലിശക്കാരനാണ് കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയത്. സംഭവത്തിന് ശേഷം കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day