|    Jan 17 Tue, 2017 12:41 am
FLASH NEWS

പണം തട്ടിയെന്ന കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

Published : 16th April 2016 | Posted By: SMR

പള്ളിക്കല്‍: ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം പോലിസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ ബസാര്‍ അമ്പലവളവില്‍ വി നൗഫല്‍ (33), മുത്തപ്പന്‍ കാഞ്ഞിരം വീട്ടില്‍ ഷാഹുല്‍ ഹമീദ് (34) എന്നിവരെയാണ് തേഞ്ഞിപ്പലം എസ്‌ഐ പി ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. കേസില്‍പ്പെട്ട ൈപനാട്ട് രാജീവ് (24)നെ അറസ്റ്റ് ചെയ്യാനുണ്ട്. മൂന്നിയൂര്‍ കോലോറമ്പത്ത് സിറാജുദ്ദീനില്‍നിന്നു 23,400 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്. പിടിയിലായവരെ ഇന്ന് പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക