|    Jul 22 Sun, 2018 4:30 pm
FLASH NEWS
Home   >  Kerala   >  

പണം തട്ടാന്‍ ശ്രമിച്ച പ്രതിക്കെതിരേ പരാതിയുമായി ആദിവാസി യുവതി

Published : 26th September 2017 | Posted By: shadina sdna


അടിമാലി: പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റുമാന്റെ പക്കല്‍ നിന്നും ഒന്നെമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലിസിന്റെ പിടിയിലായ അടിമാലി പരിശക്കല്ല് സ്വദേശി ഷൈജനെതിരെ പരാതിയുമായി ആദിവാസി യുവതി രംഗത്ത്. രാത്രിയില്‍ ആളില്ലാതിരുന്ന സമയത്ത് വീടുകയറി ആക്രമിച്ച് മോഷണം നടത്തിയതായാണ് യുവതിയുടെ പരാതി. തട്ടിപ്പ് കേസില്‍ ഷൈജന്‍ പോലിസിന്റെ വലയിലായ വിവരം അറിയാതെയാണ് യുവതി പോലിസില്‍ പരാതി നല്‍കാന്‍ എത്തിയത്. അടിമാലി പടിക്കപ്പ് ആദിവാസി മേഖലയിലെ താമസക്കാരിയായ മുപ്പത്തിനാലുകാരിയാണ് ഷൈജനെതിരെ പരാതിയുമായി എത്തിയത്. ഷൈജന്‍ പോലിസ് പിടിയിലാകുന്നതിന്റെ തലേ ദിവസം  വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മോഷ്ടിച്ചെന്നുമാണ് പരാതിയില്‍ ഉള്ളത്. വീടിനുള്ളില്‍ കയറിയ ഷൈജന്‍ ആദ്യം മെയിന്‍ സ്വിച്ച് ഓഫാക്കിയെന്നും ഗര്‍ഭിണിയായ തന്നെ മര്‍ദിച്ചെന്നും യുവതി പറഞ്ഞു. തന്റെ ഭര്‍ത്താവായ ബൈജുവുമായി ഷൈജന്‍ ചങ്ങാത്തത്തിലായിരുന്നതായും ഇടക്കിടെ ഇയാള്‍ വീട്ടില്‍ വന്നിരുന്നുവെന്നും യുവതി പോലിസിനോട് പറഞ്ഞു. അക്രമത്തിനിരയായ യുവതി അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈജനെതിരെ അടിമാലി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss