|    Jan 22 Sun, 2017 3:55 pm
FLASH NEWS

പണം കൈമാറുന്നതിന് സുപ്രിംകോടതി വിലക്ക്; ബിസിസിഐക്ക് തിരിച്ചടി

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) സുപ്രിംകോടതിയില്‍നിന്ന് തിരിച്ചടി. സംസ്ഥാന അസോസിയേഷനുകള്‍ക്ക് ഫണ്ട് കൈമാറുന്നതിന് ബിസിസിഐക്ക് കോടതി വിലക്കേര്‍പ്പെടുത്തി. നേരത്തേ ഫണ്ട് സ്വീകരിച്ച സംസ്ഥാന അസോസിയേഷനുകള്‍ അവ ഉപയോഗിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് വരെയാണ് നടപടി. ഇവ പൂര്‍ണമായി നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പൂര്‍ണമായി നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ബിസിസിഐയുടെ വാദം. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ്അനുരാഗ് താക്കൂര്‍ ഐസിസി ചെയര്‍മാനുമായി നടത്തിയ സംഭാഷണം ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 25 സംസ്ഥാന അസോസിയേഷനുകളില്‍ 12 അസോസിയേഷനുകള്‍ ബിസിസിഐയില്‍നിന്ന് നേരത്തേ ഫണ്ട് കൈപറ്റിയിരുന്നു. സുപ്രിംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഈ ഫണ്ട് വിനിയോഗിക്കാനാവില്ല. കേസില്‍ ഈമാസം 17ന് വീണ്ടും വാദം കേള്‍ക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക