|    Feb 22 Wed, 2017 10:10 am
FLASH NEWS

പണം എടുക്കാന്‍ ബാങ്കില്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു

Published : 19th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: പണം എടുക്കാന്‍ ബാങ്കില്‍ വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. അമ്മിനിക്കാട് അത്തിക്കല്‍ ചോലമുഖത്ത് മുഹമ്മദ് (75) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം.പെരിന്തല്‍മണ്ണ സഹകരണ അര്‍ബന്‍ ബാങ്കിന്റെ കരിങ്കല്ലത്താണി ശാഖയില്‍ കുഴഞ്ഞ് വീണ ഇയാളെ ബാങ്ക് ജീവനക്കാരടക്കമുള്ളവര്‍ പാണമ്പി ഇഎംഎസ് ആശുപത്രിയില്‍  എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ നബീസയെ ചികിത്സിക്കുന്ന ഡോക്ടറെ കാണിക്കാന്‍ ഏക മകന്‍ ഷാനവാസ് തൃശൂരേക്ക് പോയതിനാല്‍ മുഹമ്മദ് തനിച്ചാണ് പണമെടുക്കാന്‍ ബാങ്കില്‍ എത്തിയത്. മറ്റുമക്കള്‍: പ്യാരിജാന്‍, ഗ്ലൈലജാന്‍. മരുമക്കള്‍: സുഹ്‌റ, നജീബ്, അക്ബര്‍. ഖബറടക്കം ഇന്ന് അമ്മിനിക്കാട് ജുമാമസ്ജിദില്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക