|    Jul 25 Tue, 2017 6:14 am
FLASH NEWS

പണംവച്ച് ചീട്ടുകളി: 10 പേര്‍ പിടിയില്‍

Published : 10th July 2016 | Posted By: SMR

കൊച്ചി: ഊരമന അള്ളുങ്കല്‍ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് പന്നിമലത്ത് എന്ന ചൂതുകളിച്ച പത്തുപേര്‍ പിടിയില്‍.
തൃപ്പൂണിത്തുറ സ്വദേശി സ്റ്റീഫന്‍ ജോസഫ് എന്നയാള്‍ പാറമട തൊഴിലാളികള്‍ക്കായി വാടകയ്‌ക്കെടുത്തതാണ് വീട്. മഴുവന്നൂര്‍ ഭാഗത്ത് പന്തനാമോളേല്‍ വീട്ടില്‍ റെജി(45), തൊടുപുഴ കുമാരമംഗലം അറഞ്ഞനാല്‍ വീട്ടില്‍ ടിന്റു(28), ഊരമന പേണാട്ടേല്‍ വീട്ടില്‍ ഷിബു(42), പിറമാടം കുട്ടന്‍ചിറയില്‍ വീട്ടില്‍ ബ്രിജു കുര്യാക്കോസ്(43), മുളന്തുരുത്തി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഉമേഷ് പോള്‍(35), മുളന്തുരുത്തി കാളയംപുറം വീട്ടില്‍ ജിബി(36), ഊരമന കിഴക്കംതോട്ടത്തില്‍ വീട്ടില്‍ എബി കെ പോള്‍(42), മുളന്തുരുത്തി താപുരത്ത് വീട്ടില്‍ അജി തോമസ്(40), മുളന്തുരുത്തി പൊന്നാല്‍ വീട്ടില്‍ ഡെന്‍ ഒ റെജി(39), മുളന്തുരുത്തി മേമുറിയില്‍ വീട്ടില്‍ റോബിന്‍ ജോര്‍ജ്(32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സ്ഥലത്തുനിന്നും 1,91,490 രൂപയും പാറമടയില്‍ ഉപയോഗിക്കുന്ന 1625 ഡിറ്റണേറ്ററുകളും 86 ഇലക്ട്രിക് ഡിറ്റണേറ്ററുകളും 3 റോള്‍ തിരികളും പിടിച്ചെടുത്തു.
ആലുവ റൂറല്‍ ജില്ല പോലിസ് മേധാവി പി എന്‍ ഉണ്ണിരാജന്‍ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് വളരെ ആസൂത്രിതമായി ഷാഡോ പോലിസ് നടത്തിയ റെയ്ഡിലാണ് ചീട്ടുകളി സംഘത്തെ അറസ്റ്റു ചെയ്തത്. സ്‌പെഷ്യല്‍ ഷാഡോ പോലിസ് ടീമില്‍ ഷാഡോ എസ്‌ഐ എന്‍ എ അനൂപ്, എഎസ്‌ഐമാരായ ജോയ്, സജീവ് ചന്ദ്രന്‍ പോലിസുകാരായ രാജേഷ്, ശ്യാം, രാഹുല്‍, അനിരുദ്ധന്‍ എന്നിവരുണ്ടായിരുന്നു. പ്രതികളെയും സ്ഥലത്തുനിന്നും കണ്ടെടുത്ത മുതലുകളും രാമമംഗലം പോലിസിനു കൈമാറി. രാമമംഗലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക