|    May 28 Sun, 2017 10:17 pm
FLASH NEWS

പട്‌നയില്‍ ദേശവിരുദ്ധ മുദ്രാവാക്യം: പ്രചാരണം വ്യാജം – പോപുലര്‍ ഫ്രണ്ട്

Published : 17th July 2016 | Posted By: SMR

popular-front

ന്യൂഡല്‍ഹി: ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയതായി ചില പത്ര – ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് അലി ജിന്ന ശക്തമായി അപലപിച്ചു.
ആരോപിതമായ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ പട്‌ന റാലിയില്‍ മുഴക്കിയിട്ടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചു. ഇതേ വിഷയകമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമാന റാലികളില്‍ ഒന്നിലും സംഘടനക്കെതിരേ ലഘുവായ ഒരു ആരോപണം പോലും ഉയര്‍ന്നിട്ടില്ല. വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ന്യൂനപക്ഷ വിരുദ്ധ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് സംസ്ഥാന ഭരണകൂടത്തോടും പോലിസിനോടും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഡോ. സാക്കിര്‍ നായിക്, അസദുദ്ദീന്‍ ഉവൈസി എന്നിവരെ നിശ്ശബ്ദരാക്കുന്നതിന് വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമായി ആസൂത്രിത നീക്കം നടക്കുകയാണ്. ഇതിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ഒന്നായിരുന്നു പട്‌ന റാലി.
പരിപാടിയുടെ യഥാര്‍ഥ വീഡിയോയില്‍ കൃത്രിമം നടത്തിയ ചില ദുശ്ശക്തികള്‍ മുസ്‌ലിം സമുദായത്തിന്റെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പ്രതിഛായ തകര്‍ക്കുന്നതിനായി മാധ്യമങ്ങളില്‍ ഒരു വിഭാഗത്തെ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്ന് കരുതുന്നതായി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഡോ. നായിക്കിനെയും ഉവൈസിയെയും വേട്ടയാടുന്ന അതേ വര്‍ഗീയ ശക്തികള്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വയ്ക്കുകയാണെന്ന് മുഹമ്മദ് അലി ജിന്ന വ്യക്തമാക്കി. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള മുസ്‌ലിംകളുടെ ആവശ്യം നിശ്ശബ്ദമാക്കുന്നതിനാണ് അവരുടെ ശ്രമം. ജനകീയ പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ടിനെ അത്തരം സമ്മര്‍ദ്ദങ്ങളും വേട്ടകളും വഴി വിരട്ടാനാവില്ലെന്ന് മുഹമ്മദ് അലി ജിന്ന കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day