|    Jan 20 Fri, 2017 3:28 pm
FLASH NEWS

പട്‌നയിലെ പാക് അനുകൂല മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ടിനെതിരായ ആരോപണം പൊളിഞ്ഞു

Published : 23rd July 2016 | Posted By: SMR

ന്യൂഡല്‍ഹി: പട്‌നയില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചുവെന്ന ആരോപണം പൊളിഞ്ഞു. മാര്‍ച്ചില്‍ സിന്ദാബാദ് മാത്രമേ വിളിച്ചുള്ളൂവെന്നും പാകിസ്താന്‍ എന്ന് ഉണ്ടായിരുന്നില്ലെന്നും മാര്‍ച്ചിന്റെ വീഡിയോ ഫോറന്‍സിക് പരിശോധനയില്‍ നിന്നു വ്യക്തമായി. പാകിസ്താന് സിന്ദാബാദ് വിളിച്ചുവെന്നാരോപിച്ച് പോപുലര്‍ ഫ്രണ്ട് മിഥിലാഞ്ചല്‍ സെക്രട്ടറി മുഹമ്മദ് തൗഫീഖിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിനും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കുമെതിരായ സംഘപരിവാര നീക്കത്തില്‍ പ്രതിഷേധിച്ച് മെയ് 15നാണ് പോപുലര്‍ ഫ്രണ്ട് പട്‌നയില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിച്ചുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ വീഡിയോ പുറത്തിറങ്ങുകയും ചെയ്തു. ഈ വീഡിയോ പട്‌നയിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചു. ഇതിലാണ് വീഡിയോയില്‍ സിന്ദാബാദ് മാത്രമേ വിളിക്കുന്നുള്ളൂവെന്നും ആരും പാകിസ്താന്‍ എന്നു വിളിക്കുന്നില്ലെന്നും കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി വീഡിയോ ഫൂട്ടേജ് ഹൈദരാബാദിലെ സിഎഫ്എസ്എല്ലില്‍ പരിശോധനയ്ക്ക് അയക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. പാകിസ്താന് അനുകൂലമായ മുദ്രാവാക്യം വിളിച്ചതായി വീഡിയോയില്‍ നിന്ന് കണ്ടെത്താനായില്ലെന്ന് പട്‌ന എസ്എസ്പി സ്ഥിരീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക