|    Mar 26 Sun, 2017 7:14 am
FLASH NEWS

പട്ടേല്‍ റാലി അക്രമാസക്തം; കര്‍ഫ്യു, 500 പേര്‍ കസ്റ്റഡിയില്‍, ഇന്ന് ഗുജറാത്ത് ബന്ദ്

Published : 17th April 2016 | Posted By: sdq

patel rally

ഗാന്ധിനഗര്‍: സമുദായ സംവരണവും ജയിലിലുള്ള ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മോചനവും ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം ഗുജറാത്തിലെ മെഹ്്‌സാന നഗരത്തില്‍ നടത്തിയ റാലി അക്രമാസക്തമായി. അക്രമാസക്തരായ സമരക്കാര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച പോലിസ് ശേഷം ലാത്തി വീശി. പോലിസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്കു പരിക്കുണ്ട്. ക്രമസമാധാനനില പുനസ്ഥാപിക്കാന്‍ നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
പട്ടേല്‍ സമുദായത്തിന് ഒബിസി പദവി ആവശ്യപ്പെട്ടു സമരം നടത്തുന്നവരില്‍ മുന്‍പന്തിയിലുള്ള സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് (എസ്പിജി) ആണു സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജയില്‍നിറക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

(Visited 429 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക