|    Nov 21 Wed, 2018 2:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പട്ടേല്‍ പ്രതിമ: നിര്‍മാണത്തുകയില്‍ വലിയ പങ്ക് എണ്ണക്കമ്പനികളുടേത്‌

Published : 6th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് പ്രതിമ നിര്‍മിക്കുന്നതിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് രാജ്യത്തെ പൊതുമേഖലാ കമ്പനികളെന്ന് റിപോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഏറ്റവും കൂടുതല്‍ പണം നല്‍കിയിരിക്കുന്നത്. 900 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു‘സ്വമേധയാ നല്‍കിയിരിക്കുന്നത്.
മറ്റൊരു പൊതുമഖലാ എണ്ണക്കമ്പനിയായ ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) 500 കോടിയാണ് പ്രതിമാ നിര്‍മാണത്തിനു നല്‍കിയത്. ഭാരത് പെട്രോളിയം 250 കോടിയാണ് നല്‍കിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിനാണ് രാജ്യത്തെ ജനങ്ങളെ പിഴിഞ്ഞെടുത്ത് എണ്ണക്കമ്പനികള്‍ പണം കൈമാറിയിരിക്കുന്നത്. ഓയില്‍ ഇന്ത്യ കോര്‍പറേഷന്‍ 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) 250 കോടി, പവര്‍ഗ്രിഡ് കമ്പനി 125 കോടി, ഗുജറാത്ത് മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 100 കോടി, എന്‍ജിനീേയഴ്‌സ് ഇന്ത്യ 50 കോടി, പെട്രോനെറ്റ് 50 കോടി, ബാല്‍മര്‍ ലോറി 50 കോടി എന്നിങ്ങനെയാണ് മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിമാ നിര്‍മാണത്തിനു നല്‍കിയത്.
പദ്ധതിയുടെ ചെലവായി കണക്കാക്കുന്ന 2989 കോടി രൂപയില്‍ 2525 കോടി രൂപയും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നാണ് എന്നതാണ് കണക്കുകള്‍. അതേസമയം, അനില്‍ അംബാനി, മുകേഷ് അംബാനി, ഗൗതം അദാനി, ബംബ രാംദേവ് എന്നിവരുടെ കമ്പനികളൊന്നും പ്രതിമാ നിര്‍മാണത്തിനു പണം നല്‍കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മറാത്തി ദിനപത്രമായ ലോക്‌സത്തയുടെ പത്രാധിപര്‍ ഗിരീഷ് കുബേര്‍ എഴുതിയ ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss